Sunday, June 14, 2009

ടോണിക്കുട്ടന്റെ പെണ്ണ് അന്വേഷണ പരീക്ഷണങ്ങള്‍ (A പ്രതീക്ഷിക്കരുത്‌ )

ടോണിക്കുട്ടന്‍ അഭ്യസ്തവിദ്യനാണ് .
വ്യക്തമായി പറഞ്ഞാല്‍ ബിരുദാനന്തര ബിരുദ ധാരി .
ബീ എഡ് , സെറ്റ് തുടങ്ങിയ എല്ലാ അലങ്കാരങ്ങളും ഉണ്ട് .
നല്ലൊരു മുഖവും കൊള്ളാവുന്ന ഒരു ശരീരവും ഉണ്ട് .സജീവ KCYM പ്രവര്‍ത്തകന്‍ ,സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകന്‍ ,മൂന്നു ഏക്കര്‍ റബര്‍ ഉള്ള അപ്പന്റെ ഏക മകന്‍ എന്നീ അധിക യോഗ്യതകള്‍ കൂടിയുണ്ട് .

പിന്നെ എന്നതാ ഒരു കൊറവ് ?
ടോണീടെ സ്വന്തം അഭിപ്രായത്തില്‍ ഒരു ജോലീടെ കൊറവ് ഒണ്ട് ..
ജോലിയില്ലെന്ന് ചോദിച്ചാല്‍ .........ഒണ്ട്....
ഒരു അണ്‍ aided സ്കൂളില്‍ അദ്ധ്യാപകന്‍ ആണ് കക്ഷി .
അവിടുത്തെ തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പറ്റില്ല എന്നതാണ് ടിയാന്റെ പരാതി.....3000 കിട്ടും...... 6000 ചെലവും .....

(വീട്ടില്‍ കൊടുക്കാന്‍ ഒന്നുമല്ല ,മേരിയ ,ബ്ലൂമൂണ്‍ ബാറുകളിലും ,ബിവര്ജിലും ,സമീപത്തെ കള്ള് ഷാപ്പുകളിലും കൊടുക്കാന്‍ തികയില്ല എന്നര്‍ഥം ).

സ്ഥലത്തെ എല്ലാ യുവാക്കളെയും പോലെ തന്നെ ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്ത് ജോലിയുള്ള ഒരു നഴ്സ്‌ തന്നെ കെട്ടി ഒപ്പം കൊണ്ടുപോവുന്നത് അവനും സ്വപ്നം കണ്ടിരുന്നു .


ടോണിക്കുട്ടന്റെ അപ്പന്‍ ശ്രീ ഈട്ടിമൂട്ടില്‍ ചാക്കോച്ചന് മകന് പ്രായ പൂര്‍ത്തി ആയതായി(മീന്‍സ്‌ കല്യാണപ്രായം ആയതായി ) സ്വപ്ന ദര്‍ശനം ഉണ്ടായി.
കടുത്ത കരിസ്മാറ്റിക് ആയ ചാക്കൊച്ചനോട് പരിശുധാത്മാവ്‌ നേരിട്ട് വന്നു "ചാക്കോച്ച...ചെറുക്കനു കല്യാണപ്രായം ആയില്ലേ പിടിച്ചു കേട്ടിക്കരുതോ ? എന്ന് ചോദിച്ചതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍ .

ദശനവും വെളിപാടും മാത്രമല്ല ഇടയ്ക്കിടെ റു ഭാഷയും (ഭാഷാവരം ) ചാക്കോച്ചന് കിട്ടാറുണ്ട് (രണ്ടെണ്ണം അകത്തു ചെല്ലണം എന്ന് മാത്രം ).

ദര്‍ശനം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ചാക്കോയെ പിടിച്ചാല്‍ കിട്ടില്ല.......
പുത്രനെ വേഗം വിവരം അറിയിച്ചു .
എതിര്‍പ്പുണ്ടാവും എന്നാണ് ചാക്കോച്ചന്‍ പ്രതീക്ഷിച്ചത്‌
പക്ഷെ ഒട്ടും ബലം പിടിക്കേണ്ടി വന്നില്ല .ചെറുക്കന്‍ സമ്മതിച്ചു .
ബ്രോക്കര്‍ കൃഷന്‍ കുട്ടിയോട് പറയട്ടെടാ...
അതോ ദീപികേല്‍ ഇട്ടാല്‍ മതിയോ .......?
അപ്പന്‍ ചോദിച്ചു .
അതൊക്കെ ഇപ്പം ഔട്ട്‌ ഓഫ് ഫാഷന്‍ ആണപ്പാ ...
ഇപ്പം എല്ലാം ഇന്റര്‍നെറ്റ്‌ ആണ് ......
ടോണി പറഞ്ഞു .
"ആ എനിക്കതൊന്നും അറിയാമ്മേല എന്നതാണ്‌ വച്ചാല്‍ നീ വേണ്ട പോലെ ചെയ്തോണം! ..."
അപ്പന്‍ മറുപടി പറഞ്ഞു .

എവിടെയെങ്കിലും ഒന്നു രേജിസ്റെര്‍ ചെയ്യണമല്ലോ , ഏത് സൈറ്റ് ആണ് മെച്ചം?
എന്നിങ്ങനെ ആലോചന തകൃതിയായി .

വൈകിട്ട് ഷട്ടില്‍ കളിക്കാന്‍ പള്ളിമേടയില്‍ ചെന്നപ്പോള്‍ സുഹൃത്തും ആത്മീയ ഗുരുവും ആയ കൊച്ചച്ചന് മുന്‍പില്‍ വിഷയം അവതരിപ്പിച്ചു .
"അച്ചാ കല്യാണപ്രായം ആയി എന്ന് അപ്പന്‍ പറയുന്നു .ബ്രോക്കര്‍ മതിയോ ,പത്രം വേണോ ,
ഓണ്‍ലൈന്‍ വേണോ എന്നിങ്ങനെ ഒരു ചിന്തയില്‍ ആണ് ."

"ചാവറ മാട്രി മോണി മതിയെടാ ടോണീ !
സുറിയാനി കത്തോലിക്കരുടെ സ്വന്തം സൈറ്റ് അല്ലെ ....
അതില്‍ ഓരോ പെണ് പിള്ളാരുടെ ഫോട്ടോ കണ്ടിട്ട് ളോഹ ഇട്ടു പോയത് മണ്ടത്തരം ആയോന്നാ
എനിക്കിപ്പം സംശയം " !.......
അച്ചന്‍ തെല്ലൊരു വിഷമത്തോടെ പറഞ്ഞു .

"എന്നാ പിന്നെ ഇതു തന്നെ ആയിക്കോട്ടെ "..
ടോണി തീരുമാനിച്ചു .

പിറ്റേന്ന് തന്നെ പാലായിലെ ഓഫീസില്‍ ചെന്നു 2000 രൂപ അടച്ചു,മെംബെര്‍ഷിപ്‌ എടുത്തു . തുടര്‍ന്നുള്ള അവന്റെ രാവുകള്‍ നിദ്രാവിഹീനങ്ങള്‍ ആയിരുന്നു .
ഓരോ മണി ക്കൂരിലും ഇന്ബോക്സ് ചെക്ക് ചെയ്തു ....
ഒരാഴ്ച ,രണ്ടാഴ്ച മൂന്നാഴ്ച ......നാളുകള്‍ അങ്ങനെ പോയി....................
വലിയ ഗുണം ഒന്നുമുണ്ടായില്ല.....

ആകെ വന്ന പ്രോപോസല്സ് മൂന്നെണ്ണം !

മൂന്നും വലിയ ഗുണമില്ല .
മൂന്നാമത്തേതിന്റെ ഫോട്ടോ കണ്ടു പേടിച്ചു പോയ ടോണിക്കുട്ടന്‍ മൂന്നു ദിവസം പനിച്ചു കിടന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പോലും ഉണ്ടായി .

എന്ത് കൊണ്ടാണ് ഇത്ര ശുഷ്കം ആയ പ്രതികരണം .....?

ആലോചിച്ചിട്ട് ടോനിക്കുട്ടന് ഒരെത്തും പിടിയും കിട്ടിയില്ല .

ബ്രോക്കെരോടായിരുന്നെന്കില്‍ നേരിട്ടു ചോദിക്കാം ആയിരുന്നു . ഇതിപ്പോള്‍
കമ്പ്യൂട്ടറിനോട് ചോദിച്ചിട്ട് കാര്യം ഇല്ലല്ലോ .....
ടോണി ആശങ്കാകുലനായി .

സുഹൃത്തും സ്ഥലത്തെ റബര്‍ കടക്കാരനും ആയ ജോര്‍ജുകുട്ടി ആണ് ആ സത്യം
അവനോടു പറഞ്ഞത്
"ഡാ ടോണീ ഇപ്പം പാല ,കാഞ്ഞിരപ്പള്ളി പ്രദെശതൊക്കെ കല്യാണം ആലോചിക്കണേല്‍
മിനിമം b.tech ,m. tech , MCA പോലെ ഏതെങ്കിലും ഡിഗ്രി വേണം ....
എന്നാലെ പെണ്ണുങ്ങള്‍ക്ക് പിടിക്കൂ ....."
നിന്റെ ഒണക്ക എമ്മസീം ബീ എഡും ഇപ്പം ഒരു പട്ടിക്കും വേണ്ട . സൌന്ദര്യം ഉണ്ടെന്നും റബര്‍ ഉടെന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല ..."

തന്റെ ഡിഗ്രി യെ പറഞ്ഞതു ടോണിക്ക് സഹിച്ചില്ല.
അവനും വിട്ടു കൊടുത്തില്ല
എന്നാലും പത്തില്‍ തോറ്റ നിനക്കും നഴ്സിനെ കിട്ടിയില്ലേ ?
അവന്‍ തിരിച്ചടിച്ചു .

അത് പിന്നെ ഒരു വിപ്ലവ കല്യാണം അല്ലാരുന്നോ ..?
റ്റപ്പെട്ട്ട സംഭവം!
നിനക്കും അറിയാവുന്നതല്ലേ ആ കഥയൊക്കെ ? ജോര്‍ജുകുട്ടി ചോദിച്ചു .
പിന്നെ വളിച്ച ഒരു ചിരിയും പാസ്സാക്കി .
.
ശരിയാണ് .അവന്റെത്‌ ഇത്തിരി സാഹസികം ആയ ഒരു വിവാഹം ആയിരുന്നുവല്ലോ .ലിന്‍സി ശരിക്കും അവന് കിട്ടിയ ലോട്ടറി ആയിരുന്നു .സമ്പന്നനായ കൊച്ചു കുന്നേല്‍ മാത്തച്ചന്റെ ഒറ്റ മോള്‍ .

അല്ഫോന്സയില്‍ അവള്‍ pdc ക്ക് പഠിക്കുമ്പോള്‍ രാവിലെ അവളോടൊപ്പം KMS ബസില്‍ കയറി ജോര്‍ജും പോവും അകമ്പടിക്ക്‌ .ബംഗ്ലൂര് അവള്‍ നഴ്സിങ്ങിന് പഠിക്കാന്‍ പോയപ്പോഴും പലപ്പോഴും പാലായില്‍ നിന്നു അവനും കൂടെ ബസില്‍ കയറും .
ആ നടപ്പ്‌ പ്രേമം ആയി .
പിരിയാന്‍ വയ്യാത്ത ബന്ധം ആയി ..
നാട്ടുകാര്‍ എല്ലാരും അറിഞ്ഞു .
ലിന്സീടെ അമ്മച്ചി റോസമ്മ ചേടത്തി പെണ്ണിന്റെ മനസ്സു മാറാനായി ,ചെര്‍പ്പുങ്കലും ,കിഴതടിയൂരും മാറി മാറി നേര്‍ച്ചകള്‍ നേര്‍ന്നു (ജോര്‍ജും ലിന്സിയും ഇവിടെ രണ്ടിടത്തും പ്രണയ സാഫല്യതിനായും നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു )

ചെര്‍പ്പുന്ക്ല്‍ ഉണ്നീശോയോ ,കിഴതടിയൂര്‍ യുദ സ്ലീഹായോ ആരാണ് എന്ന് അറിയാമ്മേല .....പ്രശ്നത്തില്‍ ഇടപെട്ടു .

തീര്‍പ്പ് ജൂനിയേഴ്സിന് അനുകൂലം ആയിരുന്നു . .........

മാത്തച്ചന്‍ കല്യാണത്തിന് സമ്മതിച്ചു,(അവര്‍ ഇടപെട്ട കൊണ്ട ഒന്നുമല്ല ,ജോര്‍ജ് 19 ആമത്തെ അടവ് പ്രയോഗിച്ചത് കൊണ്ടാണെന്നും ഒരു സംസാരം ഉണ്ട് .വേറൊന്നുമല്ല പ്രേഗ്നന്റ്റ്‌ ആക്കി എന്ന് തന്നെ )

എന്തായാലും അവളിപ്പോള്‍ അമേരിക്കയില്‍ നഴ്സ്‌ ആണ് .ഇഷ്ടം പോലെ കാശ് ..........
മാത്തച്ചന്റെ റബര്‍ കട ജോര്‍ജ്‌ ഏറ്റെടുത്ത് നടത്തുന്നു . പൊതുവെ സന്തുഷ്ട കുടുംബം .
"
kcym ഉം കൊണ്ടു നടന്ന സമയത്ത് ഇങ്ങനെ വല്ല പുണ്യ കര്‍മവുംചെയ്തിരുന്നേല്‍ ഇപ്പം
ഈ ബുദ്ധിമുട്ട വരുകെലാരുന്നു .പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലല്ലോ...".
ടോണി നെടുവീര്‍പ്പിട്ടു .

ബ്രോക്കര്‍ കൃഷ്ണന്‍ കുട്ടി വഴി അപ്പന്‍ സ്വന്തം നിലക്ക് അന്വേഷിക്കുന്നുണ്ടായിരുന്നു .

ഒരു ദിവസം അപ്പനും കൈ മലര്‍ത്തി .........കാരണം നേരത്തെ പറഞ്ഞതു തന്നെ..........

"കുടുംമ്മത്തിനു ഒത്ത ബന്ധം കിട്ടണേല്‍ വലിയ ഡിഗ്രീകള് വെണമെന്ന പെണ് പിള്ളാര്‌ പറയുന്നേ ..."
അപ്പന്‍ പറഞ്ഞു.
"നി ഇപ്പം ഒന്നും ഗുണം പിടിക്കുന്ന ലക്ഷണമില്ല" ടോനിക്കുട്ടന്‍ അപ്പനോടും അമ്മയോടും ആയി പറഞ്ഞു.


ദിവസങ്ങള്‍ കടന്നു പോയി ,അങ്ങനെ ഇരിക്കെ ഒരു ദിവസം ഓര്‍കുടില്‍ സ്ക്രാപ്പ് പരിശോധിക്കാന്‍ ലോഗിന്‍ ചെയ്യവേ ഒരു ടീന അവറാച്ചന്റെ freind request ടോണിക്കുട്ടന്റെ കണ്ണില്‍ പെട്ടു .
ആരാണിത് ...അല്പനേരത്തെ ആലോചനക്ക് ശേഷമാണ് ആളെ പിടികിട്ടിയത് .

തന്റെ കൂടെ pdc ക്ക് പഠിച്ചവള്‍ .......കൊച്ചു ഗള്ളി ...
ഇപ്പഴും എന്നെയൊക്കെ ഓര്‍ക്കുന്നുന്ടെന്നോ ?
പെട്ടെന്ന് പ്രൊഫൈലില്‍ കയറി നോക്കി .
ഇപ്പോള്‍ ലണ്ടന്‍ ഇല്‍ . നഴ്സ്‌ ആണ് .............
സ്റ്റാറ്റസ് സിംഗിള്‍ ....
ഹാവൂ രക്ഷപെട്ടു ....ആത്മഗതം ഉറക്കെ ആയി ....

പല അവളുമാരും കെട്ടിയവനേം കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ പ്രൊഫൈലില്‍ ഇട്ടു ഇനിയെന്നെ നോക്കണ്ട എന്നാ ഭാവത്തില്‍ ആണ് പലപ്പോഴും ഫ്രണ്ട് റിക്വസ്റ്റ് തന്നിരുന്നത്.
accept ചെയ്യുമെന്കിലും പിന്നീട് മൈന്‍ഡ് ചെയ്യാറില്ലയിരുന്നു താന്‍ ...
ഇതിപ്പം ആദ്യമായിട്ട് ആണ് married ,committed, എന്നിവ ഒന്നും അല്ലാതെ ഒരു പെണ്ണ് റിക്വസ്റ്റ് അയച്ചിരിക്കുന്നത് .

ഇനി ഇതില്‍ പിടിച്ചു കയറണം .....ഒത്താല്‍ നാളെ താനും ലണ്ടനില്‍ !...........

ലണ്ടനില്‍ എത്തുന്നതും ,അവിടെയിരുന്ന് ബ്ലോഗുന്നതും ,ബ്ലോഗു പുസ്തകം ആക്കുന്നതും നാട്ടില്‍ വന്നു ഏതെങ്കിലും പ്രസാധകാനെ കൊണ്ട് പ്രസിധികരിക്കുന്നതും ..അവന്‍ മനസ്സില്‍ കണ്ടു ....................

പിന്നെ പിന്നെ പതിയെ gtalk ഇല്‍ തുടങ്ങി...ചാറ്റ് മുറുകി .

വെബ്‌ കാം ഇല്ലാതിരുന്ന ടോണിക്കുട്ടന്‍ പുതിയത് വാങ്ങി.....
skype ഉം yahoo ഉം മാറി മാറി പരീക്ഷിച്ചു ...
.എന്നാലും പ്രണയം എന്നാ വിഷയത്തിലേക്ക് കടന്നില്ല . വരട്ടെ ....ഓരോന്നിനും അതിന്റെ സമയമുണ്ടല്ലോ ...............അവന്‍ കരുതി ...
അങ്ങനെ ചാറ്റ് ചെയ്തു രണ്ടു മൂന്നു ആഴ്ച കടന്നു പോയി .
അങ്ങനെ ഇരിക്കെയാണ് ആ സന്തോഷ വാര്‍ത്ത അവള്‍ പറഞ്ഞത്... ......"വരുന്ന 28 ആം ഞാന്‍ നാട്ടില്‍ വരുകയാണ് ..".
ടോണി റിസീവ് ചെയ്യാന്‍ വരില്ലേ ?
തീര്‍ച്ച ആയും വരും !
കേട്ട പാടെ ടോണി സമ്മതിച്ചു ....ഇതിലും നല്ല ഒരു അവസരം ഇനി കിട്ടുകേല..................

ആ സുദിനം വന്നു.
നേരത്തെ തന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ടോണിക്കുട്ടന്‍ എത്തി .
പുറത്തേക്കു വരുന്നവരെ നോക്കി നിന്ന അവന്റെ കണ്ണില്‍ ടീനയും പെട്ടു
പെട്ടെന്ന് അവനു കാഴ്ച്ച് മങ്ങുന്ന പോലെ തോന്നി ....
ടീനയുടെ കയ്യും പിടിച്ചു ദാ ഒരു സുന്ദരന്‍ സായിപ്പ്‌ ....
ഇരുവരും അവനടുതെക്ക് വന്നു ...

അവള്‍ ടോണിയോടായി പറഞ്ഞു ."അയ്യോ ..ഞാന്‍ നിന്നോട് പറഞ്ഞില്ലല്ലോ ....
ദിസ്‌ ഈസ്‌ മൈക്കേല്‍ ,മൈ ഫ്രണ്ട് ..."
ഒത്താല്‍ കേരളത്തില്‍ വച്ച മാര്യേജ് നടത്തണം എന്നാണ് മൈക്ക്‌ പറയുന്നത്..."
ചിലപ്പോള്‍ ഇത്തവണ തന്നെ ഉണ്ടാവും" ........

ടോണിയുടെ നെഞ്ചില്‍ വെള്ളിടി വെട്ടി ...
പിന്നെ എന്ത് പുഴുങ്ങി തിന്നാന്‍ ആണ് നീയെന്നെ വിളിച്ചത്‌?........ ടോണി മനസ്സില്‍ ചോദിച്ചു .

അവള്‍ അപ്പോള്‍ ടോണിയെ മൈക്കിനു പരിച്ചയപ്പെടുതുകയായിടുന്നു ...
പിന്നാലെ അവളുടെ വീട്ടുകാരും എത്തി..

തിരിച്ചു പോവുന്ന വഴി അവന്റെ മനസ്സു കലുഷിതമായിരുന്നു.

എന്നാലും അവള്ക്ക് ഓര്‍ക്കുട്ടില്‍ committed എന്നെങ്കിലും കാണിക്കാമായിരുന്നു .
എന്ത് കൊണ്ടാവാം അങ്ങനെ കാണിക്കാത്തത് ?അവന്‍ ചിന്തിച്ചു തലപുകച്ചു .

"ഇനി ചെലപ്പോള്‍ രണ്ടിനും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും അത്ര വലിയ commitment ഒന്നും കാണുകേല ..."
അത് കൊണ്ടാരിക്കും .


"പോട്ടെ !കാത് കുത്തിയത് പോയാല്‍ കടുക്കനിട്ടത് വരും !."....


NB:
KCYM -കത്തോലിക്കാ യുവജനസംഘടന

കൊച്ചച്ചന്‍ - അസിസ്ടന്റ്റ് വികാരി








19 comments:

  1. “ആ പോട്ടെ !കാത് കുത്തിയത് പോയാല്‍ കടുക്കനിട്ടത് വരും !”

    തന്നെ തന്നെ
    :)

    ReplyDelete
  2. പിന്നല്ലാണ്ട്.. :)

    ReplyDelete
  3. സായിപ്പ് ഇട്ടേച്ച് പോയാല്‍ വേറെ ആരുടെയെങ്കിലും കഴുത്തേല്‍ തൂങ്ങണ്ടേ?
    അതാ കമ്മിറ്റഡ് കാണിക്കാഞ്ഞത്.
    ഏത്?

    ReplyDelete
  4. അതില്‍ ഓരോ പെണ് പിള്ളാരുടെ ഫോട്ടോ കണ്ടിട്ട് ളോഹ ഇട്ടു പോയത് മണ്ടത്തരം ആയോന്നാ
    എനിക്കിപ്പം സംശയം " !.......
    മോനേ തോമ്മാ.ഇതിൽ ആത്മ കഥാംശം വല്ലതുമുണ്ടോ???? :)

    ReplyDelete
  5. കൊല്ല്...! കെട്ടാന്‍ നടക്കുന്ന പാവം ബാച്ചികളുടെ ലാര്‍ജില്‍ വീണ ഐസുകട്ടയാകുന്നു ഈ പോസ്റ്റ്!!!

    ReplyDelete
  6. "ചാവറ മാട്രി മോണി
    അവിടെ തന്നെ കൊടുക്കണം

    ReplyDelete
  7. അനുഭവകഥ നന്നായിട്ടുണ്ട് തോമാച്ചായാ...

    ReplyDelete
  8. നല്ല റീഡബിലിറ്റി ഉണ്ട്‌. നന്ദി.

    ReplyDelete
  9. അല്ലങ്കിലും പെണ്‍കൊച്ചുങ്ങള്‌ ഇങ്ങനെയാ തൊമ്മിച്ചാ...
    ആ പോട്ടെ ടീന അല്ലങ്കി നീന..

    ReplyDelete
  10. ഇത് പല വ്യക്തികളുടെ അനുഭവങ്ങള്‍ ചേര്‍ത്ത് വച്ച ഒരു കഥയാണ്‌ .ഈയിടെ ഒരു സുഹൃത്ത് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരുന്നു നിരാശന്‍ ആയി എന്ന് പറഞ്ഞിരുന്നു .ടോണി യെ പോലെ വിവാഹം കഴിച്ചു വിദേശത്ത് പോകാന്‍ ആലോചിക്കുന്ന ചില സുഹൃത്തുക്കളെയും എനിക്കറിയാം . ഇനി ടോണി ഞാന്‍ തന്നെ ആണോ എന്ന് ചിലര്‍ക്ക് സംശയമുണ്ടല്ലേ ?
    അല്ല .എനിക്ക് പ്രായപൂര്‍ത്തി ( കല്യാണപ്രായം എന്ന്ന അര്‍ഥത്തില്‍ )ആയി വരുന്നതെ ഉള്ളൂ ....ഹി ഹി ,.......
    ഇവിടെ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .

    ReplyDelete
  11. ആ പോട്ടെ !കാത് കുത്തിയത് പോയാല്‍ കടുക്കനിട്ടത് വരും !.

    lathu kalakki

    ReplyDelete
  12. പോരട്ടങ്ങിനെ....

    ReplyDelete
  13. aniyaaaa....
    mariya bar vacha alle kali???

    parichayam kaanumallo....?!!!

    ReplyDelete
  14. thomma , njan oru kidangoorkkaran annu , i can understand this story so well , it is the story of many of my friends, well written, and good narrative

    ReplyDelete